പത്തനംതിട്ട: അർഹതപ്പെട്ട ആളുകളിലേക്ക് അവകാശങ്ങളും അധികാരവും വകവെച്ച് നൽകാൻ നിലവിലെ ഭരണകൂടങ്ങൾ തയ്യാറായിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് പറഞ്ഞു. പത്തനംതിട്ട ശാന്തി റസിഡൻസിയിൽ എസ്ഡിപിഐ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങൾ അവരുടെ അവകാശങ്ങൾക്കു വേണ്ടി ഭരണകർത്താക്കൾക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവണം. എല്ലാ പൗരന്മാർക്കും തുല്യതയും നീതിയും ലഭിക്കുന്ന ക്ഷേമ രാഷ്ട്ര നിർമിതിയാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നത്. അതിനായി സത്യസന്ധമായ സമൂഹവും നേതൃത്വം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തകസമിതി അംഗം നിമ്മി നൗഷാദ് വിഷയാവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലീം മൗലവി, ജില്ലാ സെക്രട്ടറി ഷഫ്നാ റാഷിദ് സംസാരിച്ചു. ജില്ലാ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ് പി സലീം, സെക്രട്ടറിമാരായ ഷെയ്ക്ക് നജീർ, സുധീർ കോന്നി, ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് നിരണം തുടങ്ങിയവർ സംബന്ധിച്ചു.