ബാലരാമപുരത്ത് കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി. ഇന്നലെ വൈകിട്ടായിരുന്നു ബാലരാമപുരം പെരിങ്ങമ്മല ആത്മബോധിനി സ്വദേശിനിയായ സുകുമാരിയമ്മ (94) യെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് ഉച്ചയോടെ വീടിന് മുന്നിലെ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തോട്ടിന് വശത്തുളള മകളുടെ വീട്ടിലായിരുന്നു താമസം. പതിവായി വൈകുന്നേരം സമീപത്തെ ക്ഷേത്രത്തിലേക്ക് നോക്കി തൊഴുന്ന പതിവുണ്ടായിരുന്നെന്നും തോടിന് സമീപം നിന്ന് പ്രാർഥിക്കുന്നതിനിടെ കാൽതെറ്റി വീണതാകാം മരണ കാരണമെന്നുമാണ് പ്രാഥമിക വിവരം.

ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ സുകുമാരിയമ്മയും പേരക്കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. നല്ല മഴയായതിനാൽ പേരക്കുട്ടി കിടന്നുറങ്ങി. വൈകിട്ട് അഞ്ച് മണിയോടെ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോഴാണ് സുകുമാരിയമ്മയെ കാണാനില്ലെന്ന് മനസിലായത്. പിന്നാലെ ബന്ധുക്കളും നാട്ടുകാരും പരിശോധനയാരംഭിച്ചു. ഇന്ന് വീടിന് മുന്നിലെ തോട്ടിലും നാട്ടുകാർ പരിശോധന നടത്തി. ഇതിനിടെയാണ് ഒഴുകിയെത്തിയ മാലിന്യങ്ങൾക്കിടെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പ്രദേശത്ത് കനത്തമഴയായിരുന്നതിനാൽ തോട്ടിലും വെള്ളം കൂടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...