Friday, April 18, 2025 9:18 am

പൊരിച്ച മീൻ വിവാദം , അച്ഛനും അമ്മയ്ക്കും വലിയ വേദനയായി , അത് ചെയ്തത് അമ്മയല്ല എന്ന് റിമ കല്ലിങ്കൽ

For full experience, Download our mobile application:
Get it on Google Play

പൊതു വേദിയിൽ വെച്ച് റിമ നടത്തിയ പൊരിച്ചമീൻ പരാമർശം വാർത്തകളിലും ട്രോളുകളിലും നിറഞ്ഞിരുന്നു. തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണെന്നും തന്റെ വീട്ടിൽ അമ്മയുടെ പക്കൽ നിന്നും ഒരിക്കൽ പൊരിച്ച മീൻ തനിക്ക് മാത്രം കിട്ടിയില്ല. എന്നാൽ, തന്റെ സഹോദരനും അച്ഛനും അമ്മ നൽകിയെന്നും ആ ഒരു സംഭവത്തിൽ നിന്നാണ് ഉള്ളിലെ ഫെമിനിസം വളർന്നതെന്നുമായിരുന്നു നടി പറഞ്ഞത്. ഇത് വലിയ രീതിയിൽ ചർച്ചയുമായി. ഇപ്പോളിതാ അന്നത്തെ സംഭവം മാതാപിതാക്കളെ വേദനിപ്പിച്ചതിനെക്കുറിച്ച് പറയുകയാണ് താരം.

റിമയുടെ വാക്കുകളിങ്ങനെ,

സ്ഥിരമായി കിട്ടുന്നില്ലെങ്കിൽ ഞാൻ കണ്ടീഷന്ഡ് ആണ്, എനിക്കറിയില്ലല്ലോ കിട്ടണം എന്ന്. കിട്ടില്ല എന്നല്ലേ വിചാരിക്കൂ. അതല്ല ഞാൻ വളർന്ന സാഹചര്യം. അനീതിയാണെന്ന് തോന്നിയാൽ പറയാൻ സാധിക്കുന്ന വീടായിരുന്നു എന്റേത്. എന്റെ അച്ഛനും അമ്മയും ഈ സമൂഹത്തിൽ, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളിൽ തന്നെയാണ് വളർന്നത്.പക്ഷെ ഇതിനകത്തായിരിക്കുമ്പോഴും അവർക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളർത്തിയത്.

അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. എന്തെങ്കിലും ജീവിതത്തിൽ ഞാൻ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മാതാപിതാക്കൾ പിന്തുണച്ചത് കൊണ്ടു കൂടിയാണ്. അവർക്ക് അന്ന് വലിയ വേദനയായി. അത് സ്വാഭാവികമാണ്. ആ മീൻ പൊരിച്ചതിൽ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്.അവർക്കും കൂടി വേണ്ടിയാണ് ഞാൻ സംസാരിക്കുന്നതെന്ന് ഞാനതിൽ പറയുന്നുണ്ട്.

പക്ഷെ അതൊന്നും ആർക്കും കേൾക്കണ്ടല്ലോ. ആൾക്കാർക്ക് ട്രോളാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ. അച്ഛൻ അമ്മയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്. അമ്മയല്ല, അച്ചമ്മയാണ് അങ്ങനെ പറഞ്ഞത് കെട്ടോ എന്നാണ് അച്ഛൻ പറഞ്ഞത്. അച്ചമ്മ അതിനും മുമ്പത്തെ തലമുറയാണ്. അച്ഛച്ചൻ നേരത്തെ മരിച്ചതാണ്. മൂന്ന് മക്കളെ അച്ചമ്മയാണ് വളർത്തിയത്.

അച്ചമ്മ ഹെഡ് നേഴ്‌സായിരുന്നു. ടീച്ചറായിരുന്നു. അവസാന സമയത്ത് കിടപ്പിലായപ്പോൾ അച്ചമ്മ കടുപ്പിച്ച് പറഞ്ഞാൽ അച്ഛനൊക്കെ മിണ്ടാതെ അനുസരിക്കുമായിരുന്നു. അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങൾക്ക് ആദ്യം എന്ന് വിശ്വസിക്കാൻ തക്കതായ രീതിയിലാണ് അവർ കണ്ടീഷന്ഡ് ആയിരുന്നത്.

എന്റെ അമ്മയൊക്കെ എല്ലാ ഓന്നാം തിയ്യതയും അമ്പലത്തിൽ പോകുന്നതാണ്. പക്ഷെ ഞാൻ വളരെ പണ്ടു തൊട്ടേ നിരീശ്വരവാദിയാണ്. അവർ ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. അത് വലിയൊരു കാര്യമാണ്. റിമ കൂട്ടിച്ചേർത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...