ജയ്പുർ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ കലാപം. സീറ്റ് നിഷേധിക്കപ്പെട്ട വസുന്ധര രാജെ സിന്ധെയുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഒക്ടോബർ ഒമ്പതിന് പുറത്തിറക്കിയ 41 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ വസുന്ധരെ പക്ഷക്കാരായ പലർക്കും സീറ്റ് നിഷേധിച്ചിരുന്നു. മുൻ എം.എൽ.എ നർപത് സിങ് രാജ്വിയും രാജ്പാൽ സിങ് ഷെഖാവത്തും ടിക്കറ്റ് നിഷേധിച്ചതിലെ അതൃപ്തി പരസ്യമാക്കിയിരുന്നു. അതേസമയം, വസുന്ധരയുടെ വിശ്വസ്തരായ അനിതാ സിങ്ങും ഭവാനി സിങ് രജാവത്തും സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടിക്കുള്ളിൽ വസുന്ധര തഴയപ്പെടുന്നതായുള്ള സൂചനകൾക്കിടെ കഴിഞ്ഞദിവസം ഒരുവിഭാഗം നേതാക്കൾ അവരുടെ വസതിയിലെത്തി രാഷ്ട്രീയനീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ മുഖം പാർട്ടി ചിഹ്നമായ താമരയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി മുഖമായി ആരെയും ഉയർത്തിക്കാട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനായായാണ് വിലയിരുത്തപ്പെടുന്നത്.
രാജസ്ഥാനിൽ സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ കലാപം
RECENT NEWS
Advertisment