കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ പുറത്തിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്. രണ്ടു ദിവസത്തേക്ക് പോലീസ് സാന്നിധ്യത്തിലാണ് പരോള്‍. ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചത്. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ഇന്ന് പകല്‍ വീട്ടിലായിരിക്കും ജയാനന്ദന്‍ കഴിയുക. നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ പോലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. രാവിലെ 9 മുതല്‍ 5 വരെ വിവാഹത്തില്‍ സംബന്ധിക്കാം.

ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ വിവിധ കൊലക്കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. പുത്തന്‍വേലിക്കരയില്‍ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. നിലവില്‍ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യവന്തം തടവ് അനുവഭിക്കുകയാണ്. കൂര്‍ത്ത ആയുധങ്ങള്‍ ഉപയോഗിച്ചു സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...