Monday, July 1, 2024 9:01 am

ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വാതുവെപ്പ് വിവാദത്തിലും കുരുങ്ങി ഋഷി സുനക്

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ബ്രിട്ടനിൽ ജൂലായ് നാലിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഭരണവിരുദ്ധവികാരത്തിനൊപ്പം വാതുവെപ്പ് വിവാദത്തിലും ആടിയുലഞ്ഞ് പ്രധാനമന്ത്രി ഋഷി സുനകും അദ്ദേഹത്തിന്റെ കൺസർവേറ്റിവ് പാർട്ടിയും. പാർട്ടിയിലെ നേതാക്കളും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വാതുവെപ്പ് നടത്തി എന്നാണ് ആരോപണം. ഇതിന്റെപേരിൽ അഞ്ച് കൺസർവേറ്റിവ് നേതാക്കൾക്കെതിരേ ചൂതാട്ട കമ്മിഷൻ (ജി.സി.) അന്വേഷണമാരംഭിച്ചു. സംഭവത്തിൽ സുനകിന്റെ അംഗരക്ഷകൻ അറസ്റ്റിലായി. രണ്ടംഗങ്ങളെ ലേബർ പാർട്ടി സസ്പെൻഡ് ചെയ്തു.

പാർട്ടിക്കുള്ളിൽനിന്നു ലഭിച്ച വിവരങ്ങളുപയോഗിച്ച് തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ചില കൺസർവേറ്റിവ് നേതാക്കളും ഉദ്യോഗസ്ഥരും വാതുവെപ്പ് നടത്തിയെന്നാണ് ആരോപണം. സുനകിന്റെ അടുത്ത അനുയായിയായ ക്രെയ്ഗ് വില്യംസ് തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് 127 ഡോളറിന്റെ (ഏകദേശം 10,000 രൂപ) വാതുവെപ്പ് നടത്തിയെന്ന് രണ്ടാഴ്ചമുമ്പ് വെളിപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. തിരഞ്ഞെടുപ്പുസമയത്ത് പാർട്ടിക്കുള്ളിലെ വിവരം ചോർത്തി സാമ്പത്തികനേട്ടമുണ്ടാക്കാൻ കൺസർവേറ്റിവ് നേതാക്കൾ ശ്രമിച്ചത് ജനാധിപത്യത്തിലെ വലിയ നാണക്കേടാണെന്ന് എതിർകക്ഷികൾ ആരോപക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജയിക്കുമ്പോൾ ക്യാപ്റ്റനെന്നും തോൽക്കുമ്പോൾ കൊള്ളില്ലാത്തവനെന്നും ആക്ഷേപിക്കുന്നത് ശരിയല്ല ; മുഖ്യമന്ത്രിയെ പ്രതിരോധിച്ച് ആലപ്പുഴ സിപിഎം

0
ആലപ്പുഴ: തട്ടകമായ കണ്ണൂരിൽപ്പോലും കിട്ടാത്ത കരുതലും പ്രതിരോധവും മുഖ്യമന്ത്രിക്കൊരുക്കി ആലപ്പുഴയിലെ സി.പി.എം....

അവധി ആഘോഷിക്കാനെത്തി ; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണമുഖത്തേക്ക്

0
മുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ...

മനു തോമസ് വിവാദം : മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയത് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സി.പി.എം

0
കണ്ണൂർ: മനു തോമസ് വിവാദത്തിൽ‍ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയത് അന്വേഷിക്കാൻ സി.പി.എം...

ക്രൈസ്തവ വിശ്വാസികളിൽ ശ്രദ്ധയൂന്നണം ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനോട് ബിജെപി

0
കൊല്ലം: മതമേലധ്യക്ഷന്മാരിലല്ല, ക്രൈസ്തവ വിശ്വാസികളിലാണ് ശ്രദ്ധയൂന്നേണ്ടതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനോട് ബി.ജെ.പി...