ജയിക്കുമ്പോൾ ക്യാപ്റ്റനെന്നും തോൽക്കുമ്പോൾ കൊള്ളില്ലാത്തവനെന്നും ആക്ഷേപിക്കുന്നത് ശരിയല്ല ; മുഖ്യമന്ത്രിയെ പ്രതിരോധിച്ച് ആലപ്പുഴ സിപിഎം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തട്ടകമായ കണ്ണൂരിൽപ്പോലും കിട്ടാത്ത കരുതലും പ്രതിരോധവും മുഖ്യമന്ത്രിക്കൊരുക്കി ആലപ്പുഴയിലെ സി.പി.എം. തിരഞ്ഞെടുപ്പു വിശകലന ചർച്ച. ജില്ലാക്കമ്മിറ്റി യോഗത്തിൽ സർക്കാരിനുനേരേ രൂക്ഷവിമർശനമുണ്ടായെങ്കിലും മുഖ്യമന്ത്രിയെ ‘നോവിക്കാതെ’യായിരുന്നു ഇത്. വിശകലനയോഗം നടന്ന മറ്റു ജില്ലാക്കമ്മിറ്റികളിലെല്ലാം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചർച്ച. എന്നാൽ, ആലപ്പുഴ കമ്മിറ്റിയിൽ ആധിപത്യമുള്ള സജിചെറിയാൻ പക്ഷത്തിന്റെ ആസൂത്രണമായിരുന്നു മുഖ്യമന്ത്രിക്കു പ്രതിരോധംതീർത്തുള്ള ചർച്ചയെന്നാണു വിവരം. തിരഞ്ഞെടുപ്പുഫലം വന്നശേഷം ചേർന്ന പാർലമെന്റ് കമ്മിറ്റിയുടെ അവലോകനയോഗത്തിൽ മുഖ്യമന്ത്രിക്കുനേരേ രൂക്ഷമായ ഭാഷയിൽ വിമർശനമുണ്ടായിരുന്നു.

അന്നു വിമർശിച്ച നേതാക്കൾപോലും ജില്ലാക്കമ്മിറ്റി യോഗത്തിൽ മിതത്വം പാലിച്ചു. ജയിക്കുമ്പോൾ ക്യാപ്റ്റനെന്നും തോൽക്കുമ്പോൾ കൊള്ളില്ലാത്തവനെന്നും ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഹരിപ്പാട്ടുനിന്നുള്ള ഒരു നേതാവ് ചർച്ചയുടെ ആദ്യംതന്നെ പറഞ്ഞു. ഇതിന്റെ തുടർച്ചയായിരുന്നു മറ്റംഗങ്ങളുടെയെല്ലാം വാക്കുകൾ. ആദ്യഘട്ടത്തിൽത്തന്നെ ചർച്ചയിൽ പങ്കെടുക്കാൻ സ്ഥാനാർഥിയായിരുന്ന എ.എം. ആരിഫ് ശ്രമിച്ചെങ്കിലും ജില്ലയിൽനിന്നുള്ള സംസ്ഥാനനേതാവ് ഇടപെട്ട് പിന്നീടുമതിയെന്നു വിലക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...