പത്തനംതിട്ട : അഖിലകേരള വിശ്വകര്‍മ്മ മഹാസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അടൂര്‍, തിരുവല്ല, മല്ലപ്പള്ളി, പത്തനംതിട്ട യൂണിയനുകളുടെ സംയുക്‌താഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷം എട്ടിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 8.30 ന് സ്വാഗതസംഘം രക്ഷാധികാരി പി. വിശ്വനാഥന്‍ ആചാരി പതാക ഉയര്‍ത്തും. 9 ന് രഥം, പഞ്ചവാദ്യം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്ന ശോഭായാത്ര അബാന്‍ ജംഗ്‌ഷന്‍, സെന്‍ട്രല്‍ ജംഗ്‌ഷന്‍, ജനറല്‍ ഹോസ്‌പിറ്റല്‍ വഴി റോയല്‍ ആഡിറ്റോറിയ ത്തില്‍ എത്തി സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണ ജോര്‍ജ് ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.കെ. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എം.പി, പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിശ്വകര്‍മ്മ മഹാസഭ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് എം.പി. മോഹനന്‍ ഋഷിപഞ്ചമി സന്ദേശം നല്‍കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇ.കെ. വിശ്വനാഥന്‍, രക്ഷാധികാരി പി. വിശ്വനാഥന്‍ ആചാരി, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. രഞ്‌ജിത്ത്, വൈസ് ചെയര്‍മാന്‍ എം.പി. മോഹനന്‍, കണ്‍വീനര്‍മാരായ ലക്ഷ്‌മി മംഗലത്ത് (അടൂര്‍), കെ.എന്‍. പരമേശ്വരന്‍ ആചാരി (തിരുവല്ല), വി.എസ്. കൃഷ്‌ണന്‍കുട്ടി (മല്ലപ്പള്ളി) എന്നിവര്‍ പങ്കെടുത്തു.