ഋഷിപഞ്ചമി ആഘോഷം എട്ടിന്‌ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖിലകേരള വിശ്വകര്‍മ്മ മഹാസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അടൂര്‍, തിരുവല്ല, മല്ലപ്പള്ളി, പത്തനംതിട്ട യൂണിയനുകളുടെ സംയുക്‌താഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷം എട്ടിന്‌ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 8.30 ന്‌ സ്വാഗതസംഘം രക്ഷാധികാരി പി. വിശ്വനാഥന്‍ ആചാരി പതാക ഉയര്‍ത്തും. 9 ന്‌ രഥം, പഞ്ചവാദ്യം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്ന ശോഭായാത്ര അബാന്‍ ജംഗ്‌ഷന്‍, സെന്‍ട്രല്‍ ജംഗ്‌ഷന്‍, ജനറല്‍ ഹോസ്‌പിറ്റല്‍ വഴി റോയല്‍ ആഡിറ്റോറിയ ത്തില്‍ എത്തി സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.കെ. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എം.പി, പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ്‌ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിശ്വകര്‍മ്മ മഹാസഭ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്‌ എം.പി. മോഹനന്‍ ഋഷിപഞ്ചമി സന്ദേശം നല്‍കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇ.കെ. വിശ്വനാഥന്‍, രക്ഷാധികാരി പി. വിശ്വനാഥന്‍ ആചാരി, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. രഞ്‌ജിത്ത്‌, വൈസ്‌ ചെയര്‍മാന്‍ എം.പി. മോഹനന്‍, കണ്‍വീനര്‍മാരായ ലക്ഷ്‌മി മംഗലത്ത്‌ (അടൂര്‍), കെ.എന്‍. പരമേശ്വരന്‍ ആചാരി (തിരുവല്ല), വി.എസ്‌. കൃഷ്‌ണന്‍കുട്ടി (മല്ലപ്പള്ളി) എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...