കുട്ടികൾക്ക് നൽകുന്ന അമിത മാനസിക സമ്മർദ്ദം അവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കുട്ടികൾക്ക് നൽകുന്ന അമിത മാനസിക സമർദ്ദം അവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്. പുസ്തകോത്സവ വേദിയിൽ ‘മയക്കുമരുന്നുകളോട് വിട’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം താൽക്കാലികമായ രക്ഷപ്പെടെലാണെന്നാണ് കുട്ടികൾ കരുതുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുന്ന കുട്ടികൾ പെട്ടെന്ന് ലഹരിക്ക് അടിമപ്പെട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ ഭയം , ഉയർന്ന മാർക്ക് നേടണമെന്ന രക്ഷിതാക്കളുടെ കടുംപിടിത്തം , കുട്ടികൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ അനുവാദം നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ലഹരി ഉപയോ​ഗം വർധിക്കാൻ കാരണമായിട്ടുണ്ട്. 3000 സ്കൂളുകളിലെ വിദ്യാർത്ഥികളുമായി സംസാരിച്ചതിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിജയത്തെക്കുറിച്ച് മാത്രമല്ല തോൽവികളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം. പഠനം ജോലി എന്നിവയിൽ കുട്ടികളുടെ താല്പര്യംകൂടി മനസിലാക്കണമെന്നും ഋഷിരാജ് സിം​ഗ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...