പത്തനംതിട്ട ; പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ഡയറക്ടർ ഡോ. റിയ ആൻ തോമസിനെ മലപ്പുറത്തു നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കാഞ്ഞങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായിരുന്നു റിയ.
റോയ് ഡാനിയൽ, ഭാര്യ പ്രഭ ഡാനിയൽ, മക്കളായ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ), റീബ മറിയം തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരാണ് നേരത്തെ പിടിയിലായത്. റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് ഇപ്പോൾ പിടിയിലായ റിയ
ഒരു കമ്പനിയുടെ പേരിൽ പണം വാങ്ങി മറ്റു കമ്പനികളിലേക്ക് വകമാറ്റിയ ഗുരുതര സാമ്പത്തിക കുറ്റകൃത്യമാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ ചെയ്തിരുന്നതെന്നാണ് പോലീസ് കണ്ടെത്തൽ. പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനത്തെ മുൻനിർത്തിയായിരുന്നു ഇടപാടുകൾ. ശാഖയിൽ സ്വീകരിക്കുന്ന പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റുകയാണ് ഉടമകൾ ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ 2014ൽ പോപ്പുലർ ഫിനാൻസിനെതിരെ കേരളത്തിൽ ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു. നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ ഉൾപ്പെടെ ധനമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കേസ്. എന്നാൽ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി സ്ഥാപനം പ്രവർത്തനം തുടരുകയായിരുന്നു.
https://www.facebook.com/mediapta/videos/335216851102805/