Sunday, April 6, 2025 7:01 pm

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റ ഭാര്യയുടെ ഡെപ്യൂട്ടേഷൻ നീട്ടി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റ ഭാര്യയുടെ ഡെപ്യൂട്ടേഷൻ നീട്ടി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയയെ തെരെഞ്ഞെടുത്തത് വിവാദമായിരുന്നു. ഒന്നാം റാങ്ക് നൽകിയെങ്കിലും ഇത് വരെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. നിലവിൽ കേരള വർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് പ്രിയ. അസോസിയേറ്റ് പ്രോഫസർ നിയമനം ലഭിച്ചാൽ പ്രിയയ്ക്ക് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ നിയമനം കിട്ടും.

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറായി നൽകിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഗവർണർക്ക് ലഭിച്ച പരാതി.

യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയത്. മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള നിയമന പട്ടികയിൽ ഒന്നാം റാങ്കാണ് പ്രിയ വർഗീസിന് ലഭിച്ചത്. ഇതിനെതിരായ പരാതിയിൽ കണ്ണൂർ വിസി ഡോ ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് അടുത്ത ആറ് ദിവസം ഉഷ്ണതരംഗ സാധ്യത ; ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്

0
ഡല്‍ഹി: രാജ്യത്ത് അടുത്ത ആറ് ദിവസം ഉഷ്ണതരംഗ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ...

ഉദ്ഘാടന ദിവസം തന്നെ തകരാറിലായി പാമ്പന്‍ പാലം

0
രാമേശ്വരം: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ – ലിഫ്റ്റ് കടല്‍പ്പാലമായ പാമ്പന്‍ റെയില്‍പാലം...

ഐടി സ്ഥാപനത്തിലെ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി

0
കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. കോട്ടയം...

പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയർത്തി മില്‍മ എറണാകുളം മേഖല

0
കൊച്ചി: ഉത്പാദന ചെലവും കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി...