റിയാദ് : അവധിക്ക് ശേഷം ഒരാഴ്‍ച മുമ്പ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി മരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി മുഹമ്മദ് ബഷീറാണ് (50) മരിച്ചത്. അല്‍കോബാറിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
അവധിക്ക് നാട്ടില്‍ പോയ മുഹമ്മദ് ബഷീറിന് കൊവിഡ് പ്രതിസന്ധി കാരണം ഒരു വര്‍ഷത്തോളമായി മടങ്ങിയെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ ബഹ്റൈനില്‍ വഴി കഴിഞ്ഞയാഴ്‍ച സൗദി അറേബ്യയില്‍ തിരിച്ചെത്തുകയുമായിരുന്നു. പുതിയ വളപ്പില്‍ ആലിക്കുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ- സക്കീന. മക്കള്‍ – അഷ്‍ഫാഖ് മുഹമ്മദ്, സിതാര, അശ്‍മില്‍ മുഹമ്മദ്.
മൃതദേഹം ദമ്മാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‍പോണ്‍സറുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇഖ്‍ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ അല്‍കോബാര്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.