അവധി കഴിഞ്ഞ് ഒരാഴ്‍ച മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : അവധിക്ക് ശേഷം ഒരാഴ്‍ച മുമ്പ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി മരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി മുഹമ്മദ് ബഷീറാണ് (50) മരിച്ചത്. അല്‍കോബാറിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

അവധിക്ക് നാട്ടില്‍ പോയ മുഹമ്മദ് ബഷീറിന് കൊവിഡ് പ്രതിസന്ധി കാരണം ഒരു വര്‍ഷത്തോളമായി മടങ്ങിയെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ ബഹ്റൈനില്‍ വഴി കഴിഞ്ഞയാഴ്‍ച സൗദി അറേബ്യയില്‍ തിരിച്ചെത്തുകയുമായിരുന്നു. പുതിയ വളപ്പില്‍ ആലിക്കുട്ടിയുടെയും ഖദീജയുടെയും മകനാണ്.  ഭാര്യ- സക്കീന. മക്കള്‍ – അഷ്‍ഫാഖ് മുഹമ്മദ്, സിതാര, അശ്‍മില്‍ മുഹമ്മദ്.

മൃതദേഹം ദമ്മാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‍പോണ്‍സറുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇഖ്‍ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ അല്‍കോബാര്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...