ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ആറ് പന്തിൽ ആറ് സിക്സ് ; വെടിക്കെട്ട് ബാറ്റിങ്ങുമായി പ്രിയാൻഷ് ആര്യ

For full experience, Download our mobile application:
Get it on Google Play

ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ആറ് പന്തിൽ ആറ് സിക്സ്. ഡൽഹി പ്രീമിയർ ലീ​ഗ് ട്വന്റി 20യിലാണ് ഇത്തവണ ആറ് പന്തിൽ ആറ് സിക്സ് പിറന്നത്. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിന് വേണ്ടി പ്രിയാൻഷ് ആര്യയാണ് ആറ് പന്തിൽ ആറ് സിക്സുകൾ അടിച്ചെടുത്തത്. മത്സരത്തിൽ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സ് താരം മനൻ ഭരദ്വാജ് എറിഞ്ഞ ഓവറിലാണ് പ്രിയാൻഷ് ആര്യ തന്റെ ബാറ്റിംഗ് വിസ്ഫോടനം പുറത്തെടുത്തത്. 50 പന്ത് നേരിട്ട പ്രിയാൻഷ് 10 ഫോറും 10 സിക്സും സഹിതം 120 റൺസ് അടിച്ചുകൂട്ടി. 240.00 സ്ട്രൈക്ക് റേറ്റിലായിരുന്നു പ്രിയാൻഷിന്റെ ബാറ്റിം​ഗ്. പ്രിയാൻഷിഷിനെ കൂടാതെ ആയുഷ് ബദോനിയും മത്സരത്തിൽ വെടിക്കെട്ട് നടത്തി. 55 പന്ത് നേരിട്ട ബദോനി എട്ട് ഫോറിന്റെയും 19 സിക്സിന്റെയും അകമ്പടിയോടെയാണ് 165 റൺസെടുത്തത്. 300.00 ആണ് ബദോനിയുടെ സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. പ്രിയാൻഷിഷും ബദോനിയും രണ്ടാം വിക്കറ്റിൽ 286 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് 120 റൺസിന് വിജയിച്ചു. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ തകർക്കാൻ ഡൽഹി സൂപ്പർസ്റ്റാർസിന് കഴിഞ്ഞില്ല. 2023 ലെ ഏഷ്യൻ ​ഗെയിംസിൽ മംഗോളിയയ്ക്കെതിരെയാണ് നേപ്പാൾ മൂന്നിന് 314 എന്ന ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന സ്കോർ അടിച്ചെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം ; നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട്...

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...