റിയാസ് മൗലവി വധം : കോടതി വിധി പ്രതിഷേധാർഹം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : റിയാസ് മൗലവി വധത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. പ്രതികൾക്കെതിരെ പോലീസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ വാദങ്ങളിലും സംഭവിച്ച ദൗർബല്യങ്ങളാണ് കോടതിയിൽ നിന്ന് ദൗർഭാഗ്യകരമായ വിധിയുണ്ടായത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതികൾക്കെതിരായി ഉണ്ടായിട്ടും അതൊന്നും മുൻനിർത്തിയുള്ള കുറ്റമറ്റ നിലപാടുകൾ കോടതിയിൽ സ്വീകരിക്കപ്പെടാതെ പോയത് കോടതിക്ക് പ്രതികൾക്കനുകൂലമായ വിധിതീർപ്പിലെത്താൻ സഹായകരമായി. മുസ്‍ലിം വംശഹത്യാ പദ്ധതിയിൽ കോടതി സംഘപരിവാറിൻറെ കൂടെ നിൽക്കുന്നത് ഏറെ ആശങ്കാജനകമാണ്.

കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിക്കാതിരുന്ന പ്രോസിക്യൂഷൻ നടപടിയാണ് സംഘ്പരിവാർ ക്രിമിനലുകളെ വെറുതെവിടുന്ന കോടതി വിധിയിലേക്ക് നയിച്ചത്. ആർ.എസ്.എസ്സുകാർ പ്രതികളാകുന്ന കേസുകളിലെ ഇത്തരത്തിലുള്ള പോലീസ്- ജുഡീഷ്യൽ ഉദാസീന നടപടികൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതുമാണ്.സംഘ്പരിവാറിൻറെ മുസ്‍ലിം ഉന്മൂലന ശ്രമങ്ങളെ ചെറുക്കാൻ പി.ആർ സ്റ്റണ്ടുകൾക്കപ്പുറം ആത്മാർഥമായ ശ്രമങ്ങൾ കേരള സർക്കാറിൻറെ ഭാഗത്തുനിന്നും ഉണ്ടാകണം. റിയാസ് മൗലവിയുടെ കുടുംബത്തിൻറെ ദുഃഖത്തിൽ സോളിഡാരിറ്റി പങ്കുചേരുന്നുവെന്നും സി.ടി സുഹൈബ് കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...