വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: വയനാട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്നു ആറംഗ സംഘം. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്‌ജോ ജോസ്, ജിസ്‌ന, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്‌നേഹ, സോന എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്.

പുഴമുടിക്ക് സമീപം റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിലെ പ്ലാവില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...