Saturday, April 5, 2025 10:45 am

റോഡ് ക്യാമറ ; പിഴ ലഭിച്ചത് 81.78 ലക്ഷം ; അപകട മരണങ്ങൾ കുറഞ്ഞെന്ന് ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ അപകട മരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞവർഷം ജൂണിൽ 344 പേരാണ് അപകടങ്ങളിൽ മരിച്ചതെങ്കിൽ ഈ വർഷം ജൂണിൽ മരിച്ചത് 140 പേരാണ്. കഴിഞ്ഞവർഷം ജൂണിൽ ഉണ്ടായ അപകടങ്ങൾ 3714 ആയിരുന്നെങ്കിൽ ഈ വർഷം ജൂണിൽ 1278 ആയി കുറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളെയും റോഡ് ക്യാമറകളുടെ പരിധിയിൽ കൊണ്ടുവരും. നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽ (എൻഐസി)നിന്ന് വാഹനങ്ങളുടെ വിവരങ്ങൾ കെൽട്രോണിനു കൈമാറി. നോ പാർക്കിങ് ഏരിയയിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും. നോ പാർക്കിങ് ഏരിയകൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം നാളെ ചേരും.

റോഡുകളിലെ വേഗപരിധി കൂട്ടിയതിനാൽ അതു വ്യക്തമാക്കി കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകും.20,42,542 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. പരിശോധനകൾക്കുശേഷം 1.77 ലക്ഷം പേർക്ക് പിഴ നോട്ടിസ് അയച്ചു. 7.94 കോടി രൂപയാണ് പിഴയായി സര്‍ക്കാരിനു ലഭിക്കേണ്ടത്. ഇതുവരെ 81.78 ലക്ഷം രൂപ ലഭിച്ചു. പിഴയ്ക്കെതിരെ ഓൺലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ കെൽട്രോണിന് നിർദേശം നൽകി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകൾ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

0
തണ്ണിത്തോട് : എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ ലഹരി...

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിയ്ക്ക് സാധ്യതയേറുന്നു

0
മധുര : സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിയ്ക്ക് സാധ്യതയേറുന്നു....

ഐടിഐ വിദ്യാര്‍ത്ഥിനികൾ തമ്മിൽ സംഘര്‍ഷം ; മൂന്നുപേര്‍ ആശുപത്രിയില്‍

0
തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥിനികളെ...

കോഴഞ്ചേരി ജില്ലാആശുപത്രി തയ്യാറാക്കിയ ലഹരി മോചന ഒ.പിയിൽ മൂന്ന് മാസത്തിനിടെ എത്തിയത് 128 പേർ

0
പത്തനംതിട്ട : കോഴഞ്ചേരി ജില്ലാആശുപത്രി തയ്യാറാക്കിയ ലഹരി മോചന...