റോഡ് ക്യാമറ ; പിഴ ലഭിച്ചത് 81.78 ലക്ഷം ; അപകട മരണങ്ങൾ കുറഞ്ഞെന്ന് ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ അപകട മരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞവർഷം ജൂണിൽ 344 പേരാണ് അപകടങ്ങളിൽ മരിച്ചതെങ്കിൽ ഈ വർഷം ജൂണിൽ മരിച്ചത് 140 പേരാണ്. കഴിഞ്ഞവർഷം ജൂണിൽ ഉണ്ടായ അപകടങ്ങൾ 3714 ആയിരുന്നെങ്കിൽ ഈ വർഷം ജൂണിൽ 1278 ആയി കുറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളെയും റോഡ് ക്യാമറകളുടെ പരിധിയിൽ കൊണ്ടുവരും. നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽ (എൻഐസി)നിന്ന് വാഹനങ്ങളുടെ വിവരങ്ങൾ കെൽട്രോണിനു കൈമാറി. നോ പാർക്കിങ് ഏരിയയിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും. നോ പാർക്കിങ് ഏരിയകൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം നാളെ ചേരും.

റോഡുകളിലെ വേഗപരിധി കൂട്ടിയതിനാൽ അതു വ്യക്തമാക്കി കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകും.20,42,542 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. പരിശോധനകൾക്കുശേഷം 1.77 ലക്ഷം പേർക്ക് പിഴ നോട്ടിസ് അയച്ചു. 7.94 കോടി രൂപയാണ് പിഴയായി സര്‍ക്കാരിനു ലഭിക്കേണ്ടത്. ഇതുവരെ 81.78 ലക്ഷം രൂപ ലഭിച്ചു. പിഴയ്ക്കെതിരെ ഓൺലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ കെൽട്രോണിന് നിർദേശം നൽകി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകൾ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...