പത്തനംതിട്ട : വർഷങ്ങളായി തകർന്നു കിടന്ന പൈനുംമൂട്ടിൽ കത്തോലിക്ക പള്ളി റോഡ് ബ്ലാക് പേൾ ക്ലബ് അംഗങ്ങൾ നവീകരിച്ചു. ഓമല്ലൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലുളളവർക്ക് പന്തളം, കൈപ്പട്ടൂർ, ഓമല്ലൂർ ചന്തകവല എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള പ്രധാന റോഡാണിത്. ചെറു റോഡാണെങ്കിലും ധാരാളം ആളുകൾ ഈ പാതയെ ആശ്രയിക്കുന്നുണ്ട്. തകർന്ന റോഡിൽ കുഴികളും കുടുതലാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ കയറി മറിയുന്നതും പതിവായി.
തകർന്ന റോഡിലെ വാഹനയാത്ര സുഗമമാക്കാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇവിടെ പ്രവർത്തിക്കുന്ന ബ്ലാക്ക് പേൾ ക്ലബ് അംഗങ്ങൾ മുന്നിട്ടിറങ്ങിയാണ് ഇവിടെ താൽക്കാലിക നവീകണം നടത്തിയത്. അലക്‌സ്, എബിൻ, അലൻ, ഷിജോ, ജിബിൻ, ജെഫിൻ, ജോബിൻ എന്നിവർ നേത്യത്വം നൽകി.