കൊച്ചി : ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ റോഡ് ഉപരോധ സമരത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഒന്നാംപ്രതി. വി.ജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ രണ്ടുംമൂന്നും പ്രതികളാണ്. വാഹനത്തിന്റെ ചില്ലു തകര്‍ത്തതടക്കം നടന്‍ ജോജുവിന്റെ പരാതിയില്‍ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.
ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സംഘര്‍ഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പോലീസ്. ഇതിനായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു.
സംഘര്‍ഷദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ്. മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ പേര് മാത്രമാണ് ഇന്നലെ ജോജു നല്‍കിയ മൊഴിയിലുള്ളത്. എന്നാല്‍ ജോജു ആരോപിക്കും പോലെ അസഭ്യം പറയുകയോ കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് ടോണി ചമ്മണി പ്രതികരിച്ചു.