വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ വിദേശ പൗരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ വിദേശ പൗരന്‍ അറസ്റ്റില്‍. പ്രതിയായ ചിമേലം ഇമ്മാനുവല്‍ അനിവേതാലു എന്നയാളെ ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം യൂണിറ്റിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് വലയിലാക്കിയത്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍.

ആളുകളുടെ മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്ത് വാട്സ്‌ആപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണം കൈവശപ്പെടുത്തും. തുടര്‍ന്ന് ഈ ആപ്ലിക്കേഷനില്‍ സേവ് ചെയ്തുവച്ച സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ ശേഖരിക്കും. ശേഷം, ഇവരുടെ ഫോണ്‍ നമ്പറുകളിലേക്ക് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച്‌ മെസേജുകള്‍ അയക്കും. ഇതാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതി.

പണം തട്ടിയെടുക്കാന്‍ പ്രതികള്‍ക്ക് പ്രത്യേക ബാങ്ക് അക്കൗണ്ടുകളും ഉണ്ടായിരുന്നു. അത് ഇരകള്‍ക്ക് നല്‍കിയാണ് പണം കൈക്കലാക്കിയത്. കൂടുതല്‍ ആളുകള്‍ പറ്റിക്കപ്പെട്ടതോടെ പരാതിയെത്തുകയും തുടര്‍ന്ന് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണത്തില്‍, പ്രതികള്‍ ആപ്പ്ളിക്കേഷനുകളില്‍ മാല്‍വെയര്‍ ലിങ്കുകള്‍ രൂപകല്‍പ്പന ചെയ്തതായി കണ്ടെത്തി.

ഇത്തരം വൈറസുകള്‍ ഉള്‍പ്പെടുത്തിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതോടെ ഫോണുകളുടെ നിയന്ത്രണം പൂര്‍ണമായി കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. പ്രതിയില്‍ നിന്ന് ഒരു ലാപ്ടോപ്പും 15 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...