തിരുവനന്തപുരം: റോഡ് നിര്‍മാണത്തിനിടെ പിരിവ് നല്‍കാന്‍ തയ്യാറാകാതിരുന്ന കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധര്‍ അഗ്നിക്കിരയാക്കി. റോഡ് നിര്‍മാണത്തിനിടെ പിരിവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കരാറുകാരന്റെ നേതൃത്വത്തിലുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
എന്നാല്‍, കരാറുകാരനായ നെടുമങ്ങാട് സ്വദേശി രാഹുല്‍ പിരിവ് നല്‍കിയില്ല. ഇതോടെയാണ് രാഹുലിന്റെ മണ്ണുമാന്തി യന്ത്രം സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചത്. തിരുവനന്തപുരം അരുവിക്കരക്കു സമീപം കടമ്പനാട് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തി നശിച്ചു.
സംഭവത്തില്‍ കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അരുവിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.