മുണ്ടന്‍പാറയില്‍ റോഡിലെ വിള്ളല്‍ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയ്ക്ക് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായതുമായി ബന്ധപ്പെട്ട് ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥല പരിശോധനയ്ക്കു ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. ഇവിടെ അപകട സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരു കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. മുണ്ടന്‍പാറ ഗവ ട്രൈബല്‍ യുപി സ്‌കൂളിന് നിലവില്‍ അപകട ഭീഷണിയില്ലാത്തിനാല്‍ മാറ്റേണ്ട സാഹചര്യമില്ല. സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തിലുള്ള ഭീതി പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

ഈ പ്രദേശത്തെ റോഡില്‍ വിള്ളല്‍ ഉണ്ടായതിന്റെ കാരണവും അപകട സാധ്യതയും പഠിക്കുന്നതിന് ജില്ലാ ജിയോജിസ്റ്റ് അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ പഠനം നടത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവിയില്‍ വരാവുന്ന അപകട സാധ്യതകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നത്.

മലയുടെ മുകള്‍ ഭാഗത്ത് നിന്നുണ്ടാകുന്ന നീര്‍ച്ചാലുകളെ തടസപ്പെടുത്തി കൊണ്ടുള്ള കൃഷി രീതിയും ഉയര്‍ന്ന ചരിവും അതിവൃഷ്ടിയുമാണ് റോഡിലെ വിള്ളലിന് കാരണമായി പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശത്തിന്റെ ഹസാഡ് മാപ്പിംഗ്, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുവാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...