Tuesday, May 13, 2025 8:41 pm

എഴുമറ്റൂർ – പടുതോട് റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു ; വാഹന യാത്ര ദുസഹം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ – പടുതോട് ബാസ്റ്റോ റോഡ് തകർന്ന് റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു. കാൽ നടയാത്ര പോലും ദുസഹമായിട്ടും നടപടി ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് വർഷങ്ങമായി അധികൃതരുടെ അവഗണനയിലാണ്. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഒഴുക്കാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന ആക്ഷേപവും നിലനിൽക്കുന്നു. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ കലുങ്കുകളും ഏതു നിമിഷവും തകരാവുന്ന നിലയിലാണ്.

ഗർത്തങ്ങളിൽ മഴ വെള്ളം കെട്ടി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. ഈ റോഡുമായി ചേരുന്ന മറ്റു റോഡുകളല്ലാം ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കിയെങ്കിലും എഴുമറ്റൂർ – പടുതോട് 5.5 കിലോമീറ്റർ ദൂരം ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാലു വർഷം മുൻപ് 82 ലക്ഷം രൂപ മുടക്കി റിടാറിങ് നടത്തി മൂന്നുതവണ അറ്റകുറ്റ പണികളും നടത്തിയെങ്കിലും അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാഞ്ഞ ഒഴുക്കാണ് റോഡിന്റെ തകർച്ച വേഗത്തിൽ ആക്കുന്നത്.

റോഡിന്റെ തകർച്ച കാരണം ഈ റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ യാത്രാ ക്ലേശവും രൂക്ഷമായിരിക്കുകയാണ്. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ നിരവധി തവണ ബന്ധപ്പെടവർക്ക് പരാതിയും മറ്റും നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നാട്ടുകാർ സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടിയെടുത്തു ; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

0
എറണാകുളം: എറണാകുളം വാഴക്കുളത്ത് പോലീസ് ആണെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളിൽ...

സംസ്ഥാന പാതയിൽ സുരക്ഷാ സംവിധാനങ്ങളില്ല ; അപകടങ്ങൾ പെരുകുന്നു

0
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അമിത വേഗതയിൽ...

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവം ; പ്രതി പിടിയില്‍

0
കൊല്ലം: കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച പ്രതി...

നിപ ബാധിത സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

0
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7...