മല്ലപ്പള്ളി : വ്യവസായ വകുപ്പിന്റെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം. റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതുവഴി കാല്‍നടപോലും ദുസ്സഹമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പത്തോളം വ്യവസായസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി വാഹനങ്ങള്‍ എത്തുന്ന ഈ റോഡിലെ ടാറിങ് പൂര്‍ണമായും ഇളകിയ നിലയിലാണ്.
മെറ്റല്‍ ഇളകിക്കിടക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നു. മഴ പെയ്യുമ്പോള്‍ റോഡില്‍ രൂപപ്പെട്ട വലിയ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.