കോന്നി: കോന്നി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുറോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചും റോഡിൽ വീണു പരിക്കേറ്റവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും പിഡബ്ല്യൂഡി
ഓഫീസിലേക്ക് മാർച്ച് നടത്തി. കോന്നി-ചന്ദനപ്പള്ളി റോഡ് നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ഡിസിസി ഉപാധ്യക്ഷൻ ശ്രീ.റോബിൻ പീറ്റർ ആരോപിച്ചു.യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പിഡബ്യുഡി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു റോബിൻ പീറ്റർ.
നിയോജമണ്ഡലം പ്രസിഡന്റ് ശ്രീ.ജോയൽ മാത്യു മുക്കരണത്ത് അധ്യക്ഷത വഹിച്ചു.സന്തോഷ് കുമാർ,ആർ ദേവകുമാർ,ഐവാൻ വകയാർ,ജി.ശ്രീകുമാർ,മുത്തലിഫ്,യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികൾ ആയ ജുബിൻ മങ്ങാരം,രല്ലു പി രാജു,ജസ്റ്റിൻ തരകൻ,മാത്യു ഐസക്,രെഞ്ചു ആർ,മണ്ഡലം പ്രസിഡന്റ്മാരായ നിതിൻ റ്റി ജി,ഫൈസൽ പി എച്ച്,അജീഷ് ഏനാദിമംഗലം,അരുൺ ചിറ്റാർ,മഹേഷ് കൃഷ്ണ,കെ.എസ്.യൂ ജില്ലാ സെക്രട്ടറി ആയ അല്ലൻ ജിയോ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.