റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിനിടയിൽ ഓട നിർമ്മിക്കുന്നതിനു വേണ്ടി പൊളിച്ച റോഡ് പുതിയതായി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. റാന്നിയിൽ സംസ്ഥാന പാതയുടെ നിർമ്മാണത്തിനിടയിൽ സിവിൽ സ്റ്റേഷൻ പടിയിൽ ഒരേ ദിവസം പൊളിച്ച രണ്ട് റോഡുകളിൽ ഒരെണ്ണം മിനുക്കികൊടുത്തതും മറ്റൊരെണ്ണം ഉപേക്ഷിച്ചതും വാര്‍ത്തയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കെ എസ്.റ്റി പി അധികൃതര്‍ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു.
സിവിൽ സ്റ്റേഷൻ പടിയിൽ ഓര്‍ത്തഡോക്സ് പള്ളിയുടെ അരികിൽകൂടി ആനപ്പാറയ്ക്കുള്ള കോൺക്രീറ്റ് റോഡാണ് കരാർ കമ്പനി പൊളിച്ചത്. ആനപ്പാറ റോഡ് ഇളക്കിയ ഭാഗം വൻ കുഴിയായി അവശേഷിക്കുകയായിരുന്നു. വേനൽ മഴയിൽ ഒലിച്ചു വന്ന വെള്ളം റോഡിലെ ഇളകിടന്ന മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് കുഴികൾ രൂപപെട്ടരിന്നു. ഇതുമൂലം കാൽനടയാത്ര വരെ തടസ്സപ്പെട്ടിരുന്നു. റോഡിൻ്റെ ഉപയോക്താക്കളായ നാട്ടുകാർക്ക് ഇപ്പോൾ യാത്ര സൗകര്യം മെച്ചമായ സന്തോഷത്തിലാണ്.