പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം ; പൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിനിടയിൽ ഓട നിർമ്മിക്കുന്നതിനു വേണ്ടി പൊളിച്ച റോഡ് പുതിയതായി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. റാന്നിയിൽ സംസ്ഥാന പാതയുടെ നിർമ്മാണത്തിനിടയിൽ സിവിൽ സ്റ്റേഷൻ പടിയിൽ ഒരേ ദിവസം പൊളിച്ച രണ്ട് റോഡുകളിൽ ഒരെണ്ണം മിനുക്കികൊടുത്തതും മറ്റൊരെണ്ണം ഉപേക്ഷിച്ചതും വാര്‍ത്തയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കെ എസ്.റ്റി പി അധികൃതര്‍ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു.

സിവിൽ സ്റ്റേഷൻ പടിയിൽ ഓര്‍ത്തഡോക്സ് പള്ളിയുടെ അരികിൽകൂടി ആനപ്പാറയ്ക്കുള്ള കോൺക്രീറ്റ് റോഡാണ് കരാർ കമ്പനി പൊളിച്ചത്. ആനപ്പാറ റോഡ് ഇളക്കിയ ഭാഗം വൻ കുഴിയായി അവശേഷിക്കുകയായിരുന്നു. വേനൽ മഴയിൽ ഒലിച്ചു വന്ന വെള്ളം റോഡിലെ ഇളകിടന്ന മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് കുഴികൾ രൂപപെട്ടരിന്നു. ഇതുമൂലം കാൽനടയാത്ര വരെ തടസ്സപ്പെട്ടിരുന്നു. റോഡിൻ്റെ ഉപയോക്താക്കളായ നാട്ടുകാർക്ക് ഇപ്പോൾ യാത്ര സൗകര്യം മെച്ചമായ സന്തോഷത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...