മട്ടന്നൂർ : മട്ടന്നൂർ – കണ്ണൂർ റോഡിൽ എളമ്പാറ പള്ളിയ്ക്ക് സമീപം റോഡരികിൽ കാടുകയറിയത് അപകടഭീഷണിയാവുന്നു. എളമ്പാറ പള്ളിക്ക് സമീപം വളവിലാണ് റോഡിന്റെ ഒരുവശത്ത് കാട് പടർന്നിട്ടുള്ളത്. റോഡിലേക്ക് കാട് വളർന്നതിനാൽ എതിർഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു.
വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ രാപകലില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിലാണ് അപകടഭീഷണിയാവുന്നത്. കാട് വെട്ടിത്തെളിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.