മഴ കനത്തു : വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ, കുമിൾ രോഗങ്ങളും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ക്രമംതെറ്റി മഴ കനത്തു പെയ്യുന്നതോടെ കൃഷിക്ക് ഭീഷണിയായി വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ. കുമിൾ രോഗങ്ങളും വ്യാപിക്കുന്നു. മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ പലയിടത്തും ആഫ്രിക്കൻ ഒച്ചുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ കൃഷിവകുപ്പിന്റെ നിർദേശ പ്രകാരം തുരിശ് ലായിനിയുപയോഗിച്ചും നനഞ്ഞ ചണച്ചാക്കിൽ കാബേജിന്റെയും പപ്പായയുടെയും തൊലിയും ഇലകളും വിതറി ഇവയെ ആകർഷിച്ച് ഉപ്പുവെള്ളം ഉപയോഗിച്ച് കൊന്ന് കുഴിച്ചുമൂടിയും ഇവയുടെ വ്യാപനം തടഞ്ഞിരുന്നു.

ഇവയെ ഭക്ഷിക്കുന്ന താറാവുകളെ വളർത്തിയും കൃഷിക്കാർ പ്രതിരോധം തീർത്തു. എന്നാൽ മഴ കനത്തു പെയ്തതോടെ ജില്ലയിൽ പലയിടത്തും ഇവ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പയ്യാമ്പലംഭാഗത്തുള്ള ദിനേശ് ബീഡി ആസ്ഥാനത്തെ വാഴത്തോട്ടത്തിലാണ് ഒച്ചുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. വാഴകളിലും മറ്റ് ചെടികളിലും കിണറിന്റെ പരിസരങ്ങളിലും വ്യാപകമായി ഒച്ചുകളുണ്ട്.

രണ്ടുമാസം മുൻപും ഇവിടെത്തന്നെയാണ് ആദ്യം ഒച്ചുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തേ സ്വീകരിച്ച മാർഗമുപയോഗിച്ച് ഒച്ചുകളെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. മഴ ശമിക്കാത്തതിനാൽ കുമിൾരോഗങ്ങളും കൃഷിയ്ക്ക് ഭീഷണിയായിട്ടുണ്ടെന്ന് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം അധികൃതർ പറഞ്ഞു. തെങ്ങിനും കവുങ്ങിനും ഓലചീയലാണ് രോഗലക്ഷണം.

കുരുമുളകിന് ദ്രുതവാട്ടവും. പയ്യാവൂർ, കൂവേരി എന്നിവിടങ്ങളിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൃഷിയിടങ്ങളിൽ അമിതമായി ഈർപ്പം കെട്ടിനിൽക്കുന്നതിനാലാണ് ഈ രോഗങ്ങൾ പടരുന്നത്. മഴകുറഞ്ഞാൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന് കൃഷിവകുപ്പുദ്യോഗസ്ഥർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...