മല്ലപ്പള്ളി : ചുങ്കപ്പാറ – ആലപ്രക്കാട് റോഡിൽ വഴി വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെല്ലാം വഴി വിളക്ക് പ്രകാശിപ്പിച്ചിട്ടും പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡായ ചുങ്കപ്പാറ ആലപ്രക്കാട് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ എട്ടാം വാർഡിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ മാത്രമാണ് വഴി വിളക്കില്ലാത്ത പ്രദേശം. മറ്റ് വാർഡുകൾ തുടങ്ങുന്ന ഭാഗങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ സന്ധ്യ ആകുമ്പോൾ തന്നെ ഇരുട്ടിൽ മൂടുന്ന അവസ്ഥയാണ്. വഞ്ചികപ്പാറ, ആലക്കോട് പ്രദേശങ്ങളിലേക്കുള്ള നിരവധി കാൽ നടയാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കുറുക്കന്റെയും മറ്റും ശല്യവും പ്രദേശത്ത് ഏറി വരുകയാണ്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധിയുടെയും ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1