യുവതിയും മൂന്ന് യുവാക്കളും മയക്കുമരുന്നുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൽപറ്റ: കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ എം.ഡി.എം.എയുമായി പിടിയിൽ. കോഴിക്കോട് കോർപറേഷനിൽ കസബ വില്ലേജ് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്‍വാൻ (28), താമരശ്ശേരി ഉണ്ണികുളം പൂനൂർ കേളോത്ത്പൊയിൽ ഷിഹാബ് (29), പാലക്കാട് ഷൊർണൂർ കള്ളിയംകുന്നത്ത് വീട്ടിൽ മുഹമ്മദ് റാഷിദ് (27), കോഴിക്കോട് കക്കോടി കമലകുന്നുമ്മൽ റമീഷാ ബർസ (20) എന്നിവരെയാണ് പിടികൂടിയത്. ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.കെ.എ 05 എ.എൽ 5581 നമ്പർ മാരുതി വാഗണർ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. വാഹന പരിശോധനക്കിടെ കാറിൽനിന്ന് 60. 077 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...