തിരുവനന്തപുരം : ശക്തമായ കടലാക്രമണത്തില്‍ ശംഖുമുഖം കടല്‍ തീരവും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും പൂര്‍ണമായും തകര്‍ന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ആന്റണി രാജുവും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തകര്‍ന്ന റോഡ് അടിയന്തിരമായി നന്നാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 18 മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നത്. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ടായിരുന്നു.
കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കും ; മന്ത്രി മുഹമ്മദ് റിയാസ്
RECENT NEWS
Advertisment