പത്തനംതിട്ട: ശുദ്ധജല പൈപ്പിടാൻ വെട്ടിപ്പൊളിച്ച കണ്ണങ്കര -കല്ലറക്കടവ് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകരുടെ സമരം. രാവിലെ 9.30 നു സമരം കല്ലറക്കടവ് ജംഗ്ഷനിൽ ആരംഭിച്ചതോടെ ഇതുവഴി വാട്ടർ അതോറിറ്റി ഓഫീസിലേക്കു വന്ന ഉദ്യോഗസ്ഥരെ പ്രവർത്തകർ തടഞ്ഞു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനായി കഴിഞ്ഞ ഒരുവർഷമായി റോഡുകളിൽ പൈപ്പ് ഇടാൻ വേണ്ടി കുഴിച്ച കുഴികൾ മൂടി റോഡ് നന്നാക്കി റീ ടാർ ചെയ്യണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചു നിരവധി സമർശങ്ങളും കോൺഗ്രസ് നടത്തിയിരുന്നു. ഇതിനിടയിൽ പൈപ്പുകൾ തമ്മിൽ യോജിപ്പിക്കാനായി നടത്തുന്ന പ്രവർത്തിയും ശരിയാകാതെ വന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കി. ഇതിനു വേണ്ടി നിരവധി പ്രാവശ്യമാണ് കുഴി എടുക്കുകയും മൂടുകയും ചെയ്തത്. ഇന്നലെ രാവിലത്തെ പ്രവർത്തകരുടെ സമരത്തെ തുടർന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഓഫീസിലേക്കു പോകാൻ കഴിയാത്ത സ്ഥിതിയായി. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ തടഞ്ഞു. ഉദ്യോഗസ്ഥർ വിളിച്ച് പറഞ്ഞതിനെ തുടർന്ന് അടൂരിലായിരുന്ന എക്സിക്യൂട്ടീവ് എൻജിനീയർ തുളസീധരൻ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാമെന്നും ഉദ്യോഗസ്ഥരെ ഓഫീസിലേക്കു പോകാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു.
തുടർന്ന് പദ്ധതി നടത്തുന്ന കിഫ്‌ബി കരാറുകാരന്റെ സൂപ്പർവൈസർ അനന്ത കൃഷ്ണനെയും സ്ഥലത്തേക്ക് വിളിച്ചു വരുത്തി. കണ്ണങ്കരയിലെ ഒരു റോഡ് ക്രോസിങ് പ്രവർത്തികൂടി ചെയ്യാൻ ഉണ്ടെന്നും രണ്ടു ദിവസത്തിനകം അതു പൂർത്തിയാകുമെന്നും ഈ മാസം 5 നു മുൻപ് റോഡ് പുനരുദ്ധാരണം ആരംഭിക്കുമെന്നും ഇരുവരും ഉറപ്പു നൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഡിസിസി വൈസ് പ്രഡിഡന്റ് അഡ്വ എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. വാർഡ് പ്രഡിഡന്റ് രഘുരാജൻ നായർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ അധ്യക്ഷ അഡ്വ ഗീത സുരേഷ് , വാർഡ് കൗൺസിലർ ഷീന രാജേഷ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രഡിഡന്റ് വിഷ്ണു ആർ പിള്ള , വിപിൻ വള്ളിയത്ത് , ജോസ് സി ഫിലിപ്പ് , ശിവശങ്കരൻ നായർ ,യൂസഫ് വലംചുഴി ,മനു തോപ്പിൽ , ശാന്തകുമാരി , എബ്രഹാം ജോർജ് , ഗോപി ആചാരി , ശ്യാം കുമാർ കളീക്കൽ ,രാജു തോപ്പിൽ , അനിയൻകുഞ് ,ഹരി ഗോവിന്ദ് മുല്ലമംഗലം ശശി മാങ്കോട്ട് എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.