പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ഗതാഗത സാക്ഷരതാ പാഠങ്ങളും ഉള്‍പ്പെടുത്തുo : മന്ത്രി വി. ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ഗതാഗത സാക്ഷരതാ പാഠങ്ങളും ഉള്‍പ്പെടുത്തുന്നത് വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. “സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച്‌ ഇനിയും നാം ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനുള്ള അവബോധം എല്ലാവര്‍ക്കും ഉണ്ടാവണം. ഇതിന്‍റെ ഭാഗമായാണ് കേരള റോഡ് സുരക്ഷാ അതോറിറ്റിയും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും സംയുക്തമായി പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഏകദിന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തുന്നത്.

ഇതിനായി 14 ജില്ലകളിലായുള്ള തെരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത എന്ന പേരിലുള്ള പദ്ധതിയിലൂടെ പരിശീലനം നടത്തുന്നതെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് കൈപ്പുസ്തകം തയാറാക്കിയതായും ഇത് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഈ പുസ്തകം പാഠ്യപദ്ധതിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ആവശ്യമില്ല. ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. കേരള റോഡ് സുരക്ഷ അതോറിറ്റിയും നാറ്റ്പാകും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കൂളിലേക്ക് സുരക്ഷിത പാത പദ്ധതിയുടെ ലോഗോ പ്രകാശനവും ഹാന്‍ഡ് ബുക്ക് പ്രകാശനവും മന്ത്രിമാരായ വി. ശിവന്‍ കുട്ടിയും ആന്‍റണി രാജുവും സംയുക്തമായി നിര്‍വഹിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...