പത്തനംതിട്ട: പത്തനംതിട്ടയിലെ റോഡ് ഷോയ്ക്ക് രാഹുല്‍ ഗാന്ധി ഉപയോഗിച്ചത് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് (എം) നേതാവിന്റെ വാഹനം. രാഹുലിന്റെ പ്രചാരണത്തിന് കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവാണ് കാര്‍ വിട്ടുനല്കിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കെ കേരള കോണ്‍ഗ്രസ്(എം) നേതാവ് കോണ്‍ഗ്രസിന്റെ ദേശീയ നേതാവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം കാര്‍ വിട്ടുനല്‍കിയതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. റാന്നിയില്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ധി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുകയാണ്. ഇവിടെയും ഇടതുപക്ഷ നേതാവിന്റെ സ്വകാര്യ വാഹനത്തിലിരുന്നുകൊണ്ട് രാഹുല്‍ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനെ വിജയിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു. അതേസമയം ഡീലര്‍ എന്ന നിലയിലാണ് വാഹനം നല്‍കിയതെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും വ്യവസായികൂടിയായ എന്‍.എം രാജു പറഞ്ഞു.