പത്തനംതിട്ടയിലെ റോഡ് ഷോയ്ക്ക് രാഹുല്‍ ഗാന്ധിക്ക് കാര്‍ വിട്ടുനല്‍കിയത് ജോസ് കെ.മാണിയുടെ ജില്ലാ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിലെ റോഡ് ഷോയ്ക്ക് രാഹുല്‍ ഗാന്ധി ഉപയോഗിച്ചത് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് (എം) നേതാവിന്റെ വാഹനം. രാഹുലിന്റെ പ്രചാരണത്തിന്  കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവാണ് കാര്‍ വിട്ടുനല്കിയത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കെ കേരള കോണ്‍ഗ്രസ്(എം) നേതാവ് കോണ്‍ഗ്രസിന്റെ ദേശീയ നേതാവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം കാര്‍ വിട്ടുനല്‍കിയതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. റാന്നിയില്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ധി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുകയാണ്. ഇവിടെയും ഇടതുപക്ഷ നേതാവിന്റെ സ്വകാര്യ വാഹനത്തിലിരുന്നുകൊണ്ട് രാഹുല്‍ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനെ വിജയിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു. അതേസമയം ഡീലര്‍ എന്ന നിലയിലാണ് വാഹനം നല്‍കിയതെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും  വ്യവസായികൂടിയായ എന്‍.എം രാജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...