പത്തനംതിട്ട : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ റോഡുകളുടെ വശങ്ങള്‍ വൃത്തിയാക്കുന്നു. പ്രവര്‍ത്തി ദിനമായ 25നാണ് പൊതുജന പങ്കാളിത്വത്തോടെയുള്ള ശുചിയാക്കല്‍. ഇത് സംബന്ധിച്ച ജില്ലാതല യോഗം എ.ഡി.എം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.
നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിലുളള പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്, എന്‍.സി.സി, വിദ്യാലയങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്വത്തോടെയാണ് ശുചീകരണം നടത്തുകയെന്ന് എ.ഡി.എം അലക്സ് പി. തോമസ് പറഞ്ഞു.
ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം അസി. പ്രോജക്ട് ഓഫീസര്‍ പി.എന്‍ ശോഭ, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.താര, പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം എന്നീ നഗരസഭാ സെക്രട്ടറിമാരായ ബിനു ജോര്‍ജ്ജ്, ഷാജു ജോര്‍ജ്, സജികുമാര്‍, കെ. മുരളി, എക്സ് സര്‍വീസ്മെന്‍ ക്ലീന്‍ പ്രൈവറ്റ് ലിമിറ്റഡ് അംഗം വാസുക്കുട്ടന്‍ നായര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.