കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു (54) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്ത രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ദേശാഭിമാനി മുന്‍ എഡിറ്ററും സി.പി.എം നേതാവുമായിരുന്ന ഐ.വി ദാസിന്റെ മകനാണ്. കാലിക്കറ്റ് സര്‍വകലാശാല യു.ജി ബോര്‍ഡ് ഓഫ് ജേര്‍ണലിസം സ്റ്റഡീസില്‍ അംഗമായിരുന്നു. മംഗളം പത്രം ഡെപ്യൂട്ടി എഡിറ്റര്‍, ദേശാഭിമാനി പത്രം, വാരിക എന്നിവയില്‍ സഹപത്രാധിപര്‍, സമകാലികം വാരികയില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.