ഗണിതോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കുട്ടികളിലെ ഗണിത താത്പര്യം വര്‍ധിപ്പിക്കുന്നതിനും നിത്യജീവിതത്തില്‍ സ്വാഭാവികമായി കടന്നുവരുന്ന നിരവധി ഗണിത സന്ദര്‍ഭങ്ങളെ ഗണിതപഠനത്തിലേക്കു സന്നിവേശിപ്പിക്കുന്നതിനുമായി സമഗ്രശിക്ഷ കേരളം കെഡിസ്‌കുമായി സഹകരിച്ച് ഈ വര്‍ഷം 6, 7, 8 ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്കായി സംസ്ഥാനത്തുടനീളം ഗണിതോത്സവം പരിപാടി നടപ്പിലാക്കുകയാണ്. ഈ മാസം 18, 19 തീയതികളില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ കേന്ദ്രത്തിലും, മുനിസിപ്പാലിറ്റികളില്‍ രണ്ടുകേന്ദ്രങ്ങളിലും പരിപാടി നടത്തും. പി.ഇ.സി, എം.ഇ.സി, എസ്.എം.സി തുടങ്ങിയ സംഘാടനക സമിതിയുമായി ആലോചിച്ചാണു ഗണിതോത്സവം സംഘടിപ്പിക്കുന്നത്. എല്ലാ ജനപ്രതിനിധികളെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും അധ്യാപകരെയും രക്ഷിതാക്കളെയും പൂര്‍വവിദ്യാര്‍ഥികളെയും പൂര്‍വഅധ്യാപകരെയും സാമൂഹ്യ സാംസ്‌കാരിക പ്രമുഖരെയെല്ലാം പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്.

ഗണിതോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് അടൂര്‍ ഗവ.യു.പി.സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. അടൂര്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ക്ഷേമകാര്യസമിതി ചെയര്‍പേഴ്‌സണ്‍ സൂസി ജോസഫ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി.അനിത മുഖ്യ പ്രഭാഷണം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...