കുന്നന്താനം : ടാറിങ്ങിളകി കുഴികൾ രൂപപ്പെട്ട പാമല കിൻഫ്ര പാർക്ക്–ആഞ്ഞിലിത്താനം റോഡിലെ വാഹനയാത്ര ദുരിതമാകുന്നു. പലയിടങ്ങളിലും രൂപപ്പെട്ട കുഴികൾ അപകടക്കെണികളാണ്. പൈപ്പ് സ്ഥാപിക്കുന്നതിനാണ് റോഡിനു കുറുകെ എടുത്ത കുഴികളും അപകടഭീതി സൃഷ്ടിക്കുന്നു. ഒന്നരക്കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ ആഞ്ഞിലിത്താനത്തിനു സമീപത്ത് കുറേ ദൂരത്തിൽ മാത്രമാണു ടാറിങ്ങിനു കാര്യമായ കേടുപാടുകൾ ഇല്ലാത്തത്. പൂർണമായും ടാറിങ് നടത്തിയിട്ടു വർഷങ്ങൾ കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. മല്ലപ്പള്ളി–കുന്നന്താനം–തിരുവല്ല, തോട്ടഭാഗം–ചങ്ങനാശേരി എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണുനാശോന്മുഖമായി കിടക്കുന്നത്.
കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലെത്തിയ ഇടുങ്ങിയ കലുങ്കുകളും വാഹനയാത്രയെ ബുദ്ധിമുട്ടിലാക്കുന്നു. തോട്ടഭാഗം–ചങ്ങനാശേരി റോഡിന്റെ പൂർത്തീകരണവും വാഹനയാത്രയ്ക്കു തടസ്സമാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ചങ്ങനാശേരി റോഡിൽ കിൻഫ്രാ പാർക്ക് റോഡ് സന്ധിക്കുന്ന ആഞ്ഞിലിത്താനത്ത് ഓട ഉയർന്നുനിൽക്കുന്നതും വാഹനയാത്രയ്ക്കു ബുദ്ധിമുട്ടാണെന്നാണു യാത്രക്കാരുടെ പരാതി. ബിഎം ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായി റോഡ് ഉയർത്തിയപ്പോൾ നിർമിച്ചതാണ് ഓട.ഓടയുടെ ഇരുവശത്തും നിർമാണം നടത്താത്തതിനാൽ വാഹനങ്ങൾ കയറിയിറങ്ങുന്നത് പ്രയാസകരമാണ്. നാശത്തിന്റെ പാതയിലേക്കു നീങ്ങുന്ന പാമല കിൻഫ്ര പാർക്ക്–ആഞ്ഞിലിത്താനം റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിക്കാൻ നടപടിയെടുക്കണമെന്നതാണു നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1