Wednesday, September 11, 2024 2:49 pm

കുന്നംകുളം പാറേമ്പാടത്ത് പെട്രോൾ പമ്പിൽ കവർച്ച

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കുന്നംകുളം പാറേമ്പാടത്ത് പെട്രോൾ പമ്പിൽ കവർച്ച. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം പമ്പിലെ മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കവർന്ന് രക്ഷപെട്ടു. പമ്പിലെത്തി പെട്രോളടിച്ച ശേഷവും പോകാതെ നിന്ന സംഘം ജീവനക്കാർ മറ്റൊരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ തിരിഞ്ഞപ്പോൾ പണം കവരുകയായിരുന്നു. തിരികെയെത്തി പണം നഷ്ടപ്പെട്ടത് മനസ്സിലാക്കി ജീവനക്കാർ ഇവരോട് ചോദിച്ചെങ്കിലും ഒരു സംഘം പെട്ടന്ന് ബൈക്കെടുത്ത് കടന്നു കളയുകയായിരുന്നു.

രണ്ടാമത്തെ സംഘം എത്തിയ ബൈക്ക് സ്റ്റാർട്ട് ആയില്ല. തുടർന്ന് ഇവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. ജീവനക്കാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മോഷണ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉപേക്ഷിച്ച ബൈക്കിൽ വെസ്റ്റ് ബംഗാൾ രജിസ്ട്രേഷൻ സൂചിപ്പിക്കുന്ന നമ്പറാണുള്ളത്. ഇത് വ്യാജമാണോ എന്ന് സംശയമുണ്ട്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കുവൈറ്റിൽ കപ്പൽ മറിഞ്ഞ് അപകടം; കാണാതായവരിൽ മലയാളിയും

0
കണ്ണൂർ: കുവൈറ്റ് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളിയും. കണ്ണൂർ...

വാഹനാപകടത്തിൽ പരിക്കേറ്റയാളെ കടമുറിയിൽ പൂട്ടിയിട്ടു ; മധ്യവയസ്കന് ദാരുണാന്ത്യം

0
തിരുവനന്തപുരം: വെള്ളറടയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ കടമുറിയിൽ പൂട്ടിയിട്ടതിനെത്തുടർന്ന് മധ്യവയസ്കന് ദാരുണാന്ത്യം. ചൂണ്ടിക്കൽ...

മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത് ; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

0
തിരുവനന്തപുരം: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി...

മത്സ്യഫെഡിലെ തട്ടിപ്പ് : നഷ്ടമായത് 97.82 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: മത്സ്യഫെഡിലെ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 97.82 ലക്ഷം രൂപയെന്ന്...