കോഴിക്കോട് ബവ്‌കോ ഔട്ട്‌ലറ്റില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്; പട്ടാപ്പകല്‍ പാവമണി റോഡിലെ ബവ്‌കോ ഔട്ട്‌ലറ്റില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് സംഭവം നടന്നത്. എറണാകുളം ഫോര്‍ട്ടുകൊച്ചി സ്വദേശികളാണ് കസബ പോലീസിന്റെ പിടിയിലായത്. അന്‍സില്‍, സുഹൈല്‍, ഫാറൂഖ്, തന്‍സീര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. പാവമണി റോഡിലെ ബവ്‌കോ ഔട്ട്‌ലറ്റില്‍ നിന്ന് സംഘം ആറ് മദ്യകുപ്പികള്‍ വസ്ത്രത്തിനുള്ളില്‍ ഒളുപ്പിച്ച് കടത്തുകയായിരുന്നു.

മോഷണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കടയിലെ സിസിടിവിയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുന്‍പും പ്രതികളായ പ്രതിയായ ഇവരെ ഫോര്‍ട്ടുകൊച്ചി പോലീസ് തിരിച്ചറിഞ്ഞു. പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോണിന്റ ലൊക്കേഷന്‍ കണ്ടുപിടിച്ചാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...