പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം, മോഷണത്തിന് ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനവും നടത്തിയ പ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ എന്ന 23കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കയ്യിൽ ഗ്ലൌസും മാസ്ക്കും ധരിച്ചെത്തിയ പ്രതി കമലാ മേരി എന്ന 70 വയസുകാരിയുടെ വീട്ടിലെത്തി ഇവരുടെ കഴുത്തിൽ കത്തി വെച്ച് മോഷണം നടത്തിയത്. രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് റോബിൻ. രണ്ടാമത്തെ പോക്സോ കേസിൽ പുറത്തിറങ്ങി 15 ദിവസത്തിന് ശേഷമാണ് അടുത്ത കുറ്റകൃത്യം നടത്തിയത്.

വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ വൃദ്ധയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. നിലവിളിക്കാൻ പോലുമാകാത്തവണ്ണം വൃദ്ധ അവശതയിലുമായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...