കൊച്ചി: ഒരേ അരിക്ക് രണ്ട് കടയിൽ രണ്ട് വില. 5 കിലോക്ക് 80 രൂപയുടെ വ്യത്യാസം. കേരളത്തിൽ അരിച്ചാക്കിൽ നടക്കുന്ന കൊള്ളയെ സംബന്ധിച്ച ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അരുൺലാൽ ഡിഎസ് എന്നയാളാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തിനടുത്ത് ശ്രീകാര്യത്തിനടുത്തുള്ള രണ്ട് കടകളിൽ നിന്നും 5 കിലോയുടെ വീതം രണ്ട് പാക്കറ്റ് നിർമ്മൽ മട്ട വടിയരി വാങ്ങി. ഒരു കടയിൽ 290 രൂപയും അടുത്ത കടയിൽ അതേ അരിക്ക് 370 രൂപയും വാങ്ങിയെന്നാണ് അരുൺലാൽ തൻ്റെ പോസ്റ്റിൽ പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ
തിരുവനന്തപുരത്ത് ശ്രീകാര്യത്തിനടുത്തുള്ള രണ്ട് കടകളിൽ നിന്നും 5 kg നിർമ്മൽ മട്ട വടിയരി 10 ദിവസത്തിനുള്ളിൽ വാങ്ങിയതിൻ്റെ രണ്ടു വിലകളും അരി ച്ചാക്കുമാണ് ചിത്രത്തിൽ. ആദ്യം ഒരു കടയിൽ നിന്നും അരി വാങ്ങി 290 ഗൂഗിൾ പേ കൊടുത്തു. 10 ദിവസത്തിനകം ഒരു കിലോമീറ്റർ അപ്പുറമുള്ള രണ്ടാമത്തെ കടയിൽ അരിയെടുക്കാൻ നേരം 390 ആണ് വില 20 രൂപ കുറച്ച് 370 തന്നാൽ മതിയെന്ന് പറഞ്ഞു. ഞാൻ കാര്യം പറഞ്ഞു ഗൂഗിൾ പേ സ്ക്രീൻഷോട്ടും കാണിച്ചു ( പഴയത്). അവരെന്തൊക്കെയോ ന്യായം പറയുന്നു. അവിടെ നിന്നിറങ്ങി ആദ്യത്തെ കടയിൽ വീണ്ടും പോയി. അതേ അരി 290ന് വീണ്ടും വാങ്ങിച്ചു. Mrp 390 mfg13/8/24 ചോദിച്ചത് 370
Mrp 362 mfg 25/10/24 വാങ്ങിയത് 290
290 ന്റെ അരി വാങ്ങി ഗൂഗിൾ പേ ചെയ്ത ദിവസങ്ങൾ 29/10, 9/11
ഇനി നിങ്ങൾ പറ എന്താണ് ഇതിൽ നമ്മളെപ്പോലുള്ള സാധാരണക്കാർ ചെയ്യേണ്ടത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെ ഒരു കാര്യം കൂടി, ശരിക്കും എന്താണ് അരി വില. ഓരോ സ്ഥലത്തെയും വിവിധ അരികളുടെ വില കൂടി (packing) കമൻറ് ആയി വന്നാൽ പലർക്കും ഉപകാരമാകും എന്നാണ് തോന്നൽ.