ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഉദ്ദേശിക്കുന്നില്ല ; ജോ ബൈഡൻ ഭരണകൂടത്തിന് ഇറാൻ രേഖാമൂലം ഉറപ്പ് നൽകിയതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

വാഷിം​ഗ്ടൺ : നിലവിൽ നിയുക്തനായ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജോ ബൈഡൻ ഭരണകൂടത്തിന് ഇറാൻ രേഖാമൂലം ഉറപ്പ് നൽകിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് അമേരിക്കൻ, ഇറാനിയൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപിനെ വധിക്കാനുള്ള ഏതൊരു ശ്രമവും യുദ്ധമായി കണക്കാക്കുമെന്ന് സെപ്റ്റംബറിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഒക്ടോബറിൽ ഇറാൻ അങ്ങനെയൊരു ലക്ഷ്യമില്ലെന്ന് മറുപടി നൽകിയത്. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം ഇറാൻ്റെ മുതിർന്ന സൈനിക കമാൻഡറായ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള ശ്രമമായാണ് ഇറാൻ ഭരണകൂടത്തിൻ്റെ ഈ ഉറപ്പ് വിലയിരുത്തപ്പെടുന്നത്. 2020 ജനുവരി 3-ന് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിൻ്റെ കീഴിലുള്ള ഖുദ്സ് ഫോഴ്സ് വിഭാ​ഗത്തിന്റെ കമാൻഡറായിരുന്നു ഖാസിം സുലൈമാനി.

ഈ വർഷം രണ്ട് വധശ്രമങ്ങളാണ് ട്രംപിന് നേരിടേണ്ടി വന്നത്. പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. അതേസമയം, ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അന്താരാഷ്ട്ര നിയമ മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുഎന്നിലെ ഇറാൻ ദൗത്യസംഘം അറിയിച്ചിട്ടുണ്ട്. നേരത്തേയുണ്ടായ വധശ്രമത്തിൽ വെടിയുണ്ട ചെവിയിൽ തട്ടിയതിനെ തുടർന്ന് ട്രംപിന് നേരിയ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഫർജാദ് ഷാക്കേരി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 51 കാരനായ ഇയാൾ ഇറാനിയൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ വാടക കൊലയാളിയാണെന്നാണ് നിലനിൽക്കുന്ന ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...