രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിൽ കവർച്ച ; പ്രതിയെ തിരഞ്ഞ് പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളിൽ പ്രതിയെ തെരയുകയാണ് പോലീസ്. രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ കൃത്യമായി സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച അർധരാത്രി കവർച്ച നടന്നത്. ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് കറൻസി നോട്ടുകൾ ചിതറികിടക്കുന്ന നിലയിലായിരുന്നു. 50,000 രൂപ നഷ്ടമായി. അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്ന് അയ്യായിരം രൂപ നഷ്ടപ്പെട്ടു. ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമാണിത്. പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. കള്ളന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മങ്കിക്യാപ് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. രണ്ട് ദിവസം മുമ്പ് ഇവിടുത്തെ സപ്ലൈക്കോയിലും മോഷണം നടന്നിരുന്നു. മോഷണം തുടർച്ചയായതോടെ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...