കോടിമതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്ന്​ സാധനങ്ങള്‍ കവര്‍ന്നകേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോടിമതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്ന്​ സാധനങ്ങള്‍ കവര്‍ന്നകേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍. തിരുവനന്തപുരം ആര്യനാട് കാഞ്ഞിരത്തിന്‍മൂട് ദ്വാരകയില്‍ എം.ആര്‍. വിനു (39), തൃശൂര്‍ മണലിത്തറ കൈപ്പറമ്പില്‍ കെ.പി.പ്രിന്‍സ് (38) എന്നിവരെയാണ് കോട്ടയം വെസ്​റ്റ്​ സ്​റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ. അരുണ്‍ അറസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ 22ന് രാത്രി കോടിമതയില്‍ എം.ജി റോഡിരികില്‍ നിര്‍ത്തിയിട്ടിരുന്ന വെള്ളാറ കണ്‍സ്ട്രക്​ഷന്‍സിന്റെ രണ്ട് ലോറികളില്‍നിന്ന്​ പടുത, സ്പീഡോ മീറ്റര്‍, ഡ്രൈവര്‍ സീറ്റ് എന്നിവ മോഷ്​ടിക്കുകയായിരുന്നു. കോടിമതയില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍നിന്ന്​ സീറ്റുകള്‍ അടക്കമുള്ളവ ഊരിയെടുക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു.

പ്രിന്‍സിപ്പല്‍ എസ്.ഐ ടി. ശ്രീജിത്ത്, പ്രബേഷന്‍ എസ്.ഐ ആഖില്‍ ദേവ്, ഗ്രേഡ് എസ്.ഐ നാരായണന്‍ ഉണ്ണി, എ.എസ്.ഐമാരായ ബിജു കുര്യാക്കോസ്, പി.എന്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ്​ പിടികൂടിയത്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...