സ്വന്തം മക്കളെ മറയാക്കി മോഷണ കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സ്വന്തം മക്കളെ മറയാക്കി മോഷണ കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു. ഇടുക്കി കാഞ്ഞാറിലാണ് സംഭവം. മോഷണമടക്കം 13 കേസുകളിലെ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്താണ് പോലീസ് പിടികൂടുമെന്ന ഘട്ടത്തിൽ വാഹനത്തിൽ മക്കളെ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുളളിയാണ് ശ്രീജിത്ത്. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കി, കാഞ്ഞാർ പോലീസിനൊപ്പം കോഴിക്കോടു നിന്നുളള അന്വേഷണ സംഘവും പിൻതുടരുകയായിരുന്നു. വാഹനം തടഞ്ഞുനിർത്തി ഇയാളെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്നാൽ പോലീസിനെ കണ്ട് ഇയാൾ കാഞ്ഞാർ കാവുംപടിയിലെ ചെറുവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു.

വാഹനം മുന്നോട്ട് പോകാൻ കഴിയാത്ത ഘട്ടത്തിലെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന അഞ്ചിലും മൂന്നിലും പഠിക്കുന്ന പെൺമക്കളെ വാഹനത്തിൽ പൂട്ടിയിട്ട ശേഷം ശ്രീജിത്ത് ഓടിരക്ഷപ്പെട്ടത്. ഭയന്ന കുട്ടികൾ കരച്ചിൽ തുടങ്ങി. ഇതോടെ, കളളനെ പിടികൂടാനുളള ശ്രമം മാറ്റിവച്ച് കുട്ടികളെ രക്ഷിക്കാൻ പോലീസിറങ്ങി. ശ്രീജിത്തിൻ്റെ ഭാര്യയുടെ നമ്പർ സംഘടിപ്പിച്ച് സ്പെയർ താക്കോലെത്തിച്ച് കുട്ടികളെ പുറത്തിറക്കി. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടാൻ ചെല്ലുമ്പോഴായിരുന്നു ശ്രീജിത്തിനെ പോലീസ് വളഞ്ഞത്. രക്ഷപ്പെടാൻ കുട്ടികളെ ഉപയോഗിച്ച സംഭവത്തെ കുറിച്ച് ജുവനൈൽ ജസ്റ്റീസ് ബോർഡിന് പോലീസ് റിപ്പോർട്ട് നൽകും. പോലീസിനെ കബളിപ്പിച്ചതിനുൾപ്പെടെ മറ്റൊരു കേസും കാഞ്ഞാർ പോലീസ് ശ്രീജിത്തിനെതിരെ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ശ്രീജിത്തിന് വേണ്ടി പോലീസ് തെരച്ചിൽ വ്യാപകമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...